Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരന്‍ വിഭാഗം നിയമസഭയില്‍ സ്വന്ത്ര നിലപാടെടുക്കും

തിരുവനന്തപുരം: യുഡിഎഫിലേക്ക്‌ നീങ്ങുന്ന എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ വിഭാഗം നിയസഭയില്‍ സ്വതന്ത്ര നിലപാട്‌ സ്വീകരിയ്‌ക്കാന്‍ തീരുമാനിച്ചു.

ജനതാള്‍ എസ്‌ ഇടതുമുന്നണിയില്‍ തുടരുമെന്ന ദേശീയ സെക്രട്ടി ജനറല്‍ ഡാനിഷ്‌ അലിയുടെ പ്രസ്‌താവന നിരാകരിച്ചു കൊണ്ടാണ്‌ തീരുമാനം. ഇതോടെ പാര്‍ട്ടി ഔദ്യോഗിക പക്ഷം ഏതെന്ന വടംവലി നിയമസഭയില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പായി.

അടുത്തയാഴ്‌ച ചേരുന്ന സംസ്ഥാന നിമയസഭാ സമ്മേളനത്തില്‍ പാര്‍ട്ടി എംഎല്‍എമാര്‍ സ്വതന്ത്രമായ നിലപാടെടുക്കും. സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സ്‌പീക്കര്‍ക്ക്‌ കത്തു നല്‍കും.

എംഎല്‍. എമാരായ മാത്യു ടി തോമസ്‌, ജോസ്‌ തെറ്റയില്‍ എന്നിവരടങ്ങുന്ന വിഭാഗം ഇടതുമുന്നണിയോടും കെപി മോഹനന്‍, എംകെ പ്രേംനാഥ്‌, എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ സ്വതന്ത്ര നിലപാടും സ്വീകരിയ്‌ക്കുമെന്നാണ്‌ പറയുന്നത്‌. കാര്യങ്ങളുടെ ഗുണവശങ്ങള്‍ പരിശോധിച്ച്‌ സ്വന്ത്ര നിലപാട്‌ സ്വീകരിയക്കുമെന്നാണ്‌ വീരേന്ദ്രകുമാര്‍ പക്ഷം പറയുന്നതെങ്കിലും ഫലത്തില്‍ യുഡിഎഫിനോടൊപ്പമായിരിക്കും നില്‌പ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+