രാജേന്ദ്രനെതിരെയുള്ള തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളി
കൊച്ചി: റവന്യൂ മന്ത്രി കെപി രാജേന്ദ്രന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്. ഉമേഷ് ചള്ളിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
തിരഞ്ഞെടുപ്പ് ക്രമക്കേടും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവും ചൂണ്ടിക്കാട്ടി നല്‌കിയ ഹര്‍ജിയാണ് ജസ്‌റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്റെ അധ്യക്ഷതയിലുള്ള ബഞ്ച് തള്ളിയത്.
ഇതിന് മുമ്പും ഹൈക്കോടതി ഉമേഷ് ചള്ളിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി ജഡ്‌ജിമാരായ എ.കെ. മാഥൂര്‍, അല്‍തമാസ് കബീര്‍ എന്നിവരുടെ ബെഞ്ച് ഹൈക്കോടതിയോടു നിര്‍ദേശിച്ചിരുന്നു. ഹര്‍ജി വീണ്ടും പരിഗണിച്ച ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.












Click it and Unblock the Notifications