ഇറാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
ടെഹ്‌റാന്‍: ഇറാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസിഡന്റ് അഹമ്മദ് നെജാദിന്റെയും പ്രധാന എതിരാളിയായിരുന്ന മിര്‍ ഹുസൈന്‍ മൗസവിയുടെയും അനുകൂലികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.
ഇറാന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അഹമ്മദി നെജാദി വിജയിച്ചതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. അതിനിടെ ഇറാനില്‍ വിദേശമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
പ്രതിപക്ഷകക്ഷികള്‍ നടത്തുന്ന നിയമവിരുദ്ധമായ റാലികളും മറ്റു പ്രകടനങ്ങളും റിപ്പോര്‍ട്ടു ചെയ്യരുതെന്നാണ് വിദേശമാധ്യമങ്ങള്‍ക്കു കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഇത്തരം പ്രകടനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യണമെങ്കില്‍പ്രതിരോധമന്ത്രാലയത്തിന്‍റെ അനുവാദം വാങ്ങണമെന്നും അറിയിപ്പുണ്ട്.
പ്രധാന പ്രതിപക്ഷനേതാവായ മീര്‍ ഹുസൈന്‍ മൗസാവിയുടെ അനുകൂലികളാണ് പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത്. ഇതുവരെ എട്ടുപേരാണു പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചാണ് മെഹ്‌മൂദി അഹമ്മദി നെജാദ് വീണ്‌ടും പ്രസിഡന്റായതെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ വീണ്‌ടും വോട്ടെണ്ണല്‍ നടത്താമെന്ന് പരമോന്നത ഗാര്‍ഡിയന്‍ സമിതി വ്യക്തമാക്കി. നെജാദിന്റെ തെരഞ്ഞെടുപ്പു വിജയത്തിനെതിരായ പ്രക്ഷോഭം നിര്‍ത്തിവയ്‌ക്കാന്‍ പ്രതിപക്ഷനേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications