പണപ്പെരുപ്പം പൂജ്യത്തിന് താഴെയായി
ദില്ലി: മൂന്ന് പതിറ്റാണ്ടിന് ശേഷം രാജ്യത്ത് പണച്ചുരുക്കം. മൊത്തവില സൂചിക അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് പൂജ്യത്തിനും താഴെപ്പോയതോടെയാണിത്.
ജൂണ്‍ ആറിന് അവസാനിച്ച ആഴ്‌ചയിലെ കണക്കു പ്രകാരം പണപ്പെരുപ്പ നിരക്ക് മൈനസ് 1.61 ശതമാനത്തിലേക്കാണ് താണിരിയ്‌ക്കുന്നത്. 1977 ന് ശേഷം ആദ്യമായാണ് രാജ്യത്ത് പണച്ചുരുക്കം ഉണ്ടാകുന്നത്. കഴിഞ്ഞ അവലോകന വാരത്തില്‍ 0.13 ശതമാനമായിരുന്നു രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക്.
പത്ത് മാസം മുന്പ് 12 ശതമാനം വരെ കുതിച്ചുയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഇപ്പോള്‍ പൂജ്യത്തിനും താഴെപ്പോയിരിയ്‌ക്കുന്നത്. വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് വഴി തെളിയ്‌ക്കുന്നതെങ്കില്‍ വിലയിടിവാണ് പണച്ചുരുക്കത്തിന് നിദാനമാകുന്നത്.












Click it and Unblock the Notifications