ലാല്‍ഗഢ് : മാവോയിസ്റ്റുകളുടെ നിയന്ത്രണത്തില്‍
കൊല്‍ക്കത്ത: മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചിമ ബംഗാളിലെ ലാല്‍ഗഢ് മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ സംഘര്‍ഷം മൂര്ച്ഛിച്ചിരിയ്ക്കുകയാണ്. ലാല്‍ഗഢ് മോചിപ്പിയ്ക്കാന്‍ സിആര്‍പിഎഫും എത്തിയതോടെ പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടലിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സൈനികരെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് ബികാസ് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയുമുള്ള അക്രമം ഇവിടെ തുടരുകയാണ്. ബുധാനാഴ്ച മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ എണ്ണം ഏഴായി. ആറു പേരെ കാണാതായിട്ടുണ്ട്.
ആദിവാസികളെ മറയാക്കായാണ് മാവോയിസ്റ്റുകള്‍ ഇവിടെ പോരാട്ടം നടത്തുന്നത്. സൈനികരെ നേരിടാന്‍ മൂന്ന് നിരയായാണ് മാവോയിസ്റ്റുകള്‍ നിലയുറപ്പിച്ചിരിയ്ക്കുന്നത്. ആദ്യനിരയില്‍ സ്ത്രീകളും കുട്ടികളും രണ്ടാംനിരയില്‍ പുരുഷന്മാരുമാണ് ഉള്ളത്. ഇവര്‍ക്ക് പിന്നിലാണ് മാവോ പോരാളികളുടെ സ്ഥാനം.
ഇതിനിടെ സംസ്ഥാനത്ത് തുടരുന്ന മാവോയിസ്റ്റ് ആക്രമണം അവസാനിപ്പിയ്ക്കാന്‍ കൂടുതല്‍ സേനയെ അനുവദിയ്ക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യാര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ തള്ളി. ആഭ്യന്തര മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ക്രമസാധാനാനപരിപാലനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ലാല്‍ഗഢില്‍ ആദ്യം സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്ന നിലപാട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications