എല്ലാം കാരാട്ട്‌ പറയും പിണറായി, വിഎസ്‌

ദില്ലി: വെള്ളിയാഴ്‌ച ദില്ലിയില്‍ ആരംഭിക്കുന്ന പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ദില്ലിയിലെത്തി. മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണനും പികെ. ശ്രീമതിയും മുഖ്യമന്ത്രിക്കൊപ്പം ദില്ലിയില്‍ എത്തിയിട്ടുണ്ട്‌.

കേരളത്തിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പിബി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ദില്ലിയിലെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇത്‌ തന്നെയാണ്‌ പറഞ്ഞത്‌. ദില്ലിയിലേക്ക്‌ പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ അധികം അഭിമുഖീകരിയ്‌ക്കാന്‍ തയ്യാറായില്ല. കേരളത്തിലെ പാര്‍ട്ടിക്കാര്യം പിബിയില്‍ ചര്‍ച്ചയാകുമോയെന്ന ചോദ്യത്തിന്‌ അക്കാര്യം കാരാട്ടിനോട്‌ ചോദിയ്‌ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയം സംബന്ധിച്ചും സ്വീകരിക്കേണ്ട തിരുത്തല്‍ നടപടികള്‍ സംബന്ധിച്ചുമായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക. തിരഞ്ഞെടുപ്പു പരാജയമാണ്‌ പിബി യോഗത്തിന്റെ മുഖ്യ അജന്‍ഡയെന്ന്‌ പിബി അംഗം സിതാറാം യെച്ചൂരി അറിയിച്ചു. അതേ സമയം ബംഗാളിലെ മാവോയിസ്‌റ്റ്‌ ആക്രമണവും ലാവ്‌ലിന്‍ കേസും പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ വിശദമായ ചര്‍ച്ചയായേക്കും.

തിരഞ്ഞെടുപ്പും ലാവലിനുമായി ബന്ധപ്പെട്ട്‌ സ്‌ഥാനത്ത്‌ പാര്‍ട്ടിയിലും ഭരണത്തിലും അഴിച്ചുപണി ഉണ്ടാകുമോ എന്നാണ്‌ കേരളം ഉറ്റുനോക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+