തീവണ്ടികളില്‍ ജൈവവിരി
ചെന്നൈ: തീവണ്ടികളിലെ ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ക്ക് ജൈവ വിരി നല്‌കാന്‍ റെയില്‍വെ പദ്ധതിയിടുന്നു.ഉപയോഗശേഷം ഉപേക്ഷിയ്‌ക്കാവുന്ന 'ഡിസ്‌പോസിബിള്‍ ജൈവ നിര്‍മിത കിടക്കവിരികളും തലയിണ ഉറകളും' അവതരിപ്പിയ്‌ക്കാനാണ് റെയില്‍വെയുടെ നീക്കം. പരീക്ഷണാര്‍ത്ഥം ചെന്നൈ-മധുര പാണ്ഡ്യന്‍ എക്‌സ്‌പ്രസിലെ എസി കോച്ചുകളില്‍ പദ്ധതി നടപ്പാക്കും. ഇത് വിജയിച്ചാല്‍ കൂടുതല്‍ തീവണ്ടികളിലേക്ക് വ്യാപിപ്പിയ്‌ക്കും.
മറ്റുള്ളവര്‍ ഉപയോഗിച്ച കിടക്ക വിരികളും തലയിണ ഉറയും ഉപയോഗിക്കേണ്ടി വരുന്നതില്‍ യാത്രക്കാര്‍ക്കുള്ള പ്രയാസം കണക്കിലെടുത്താണ് വിദേശ മാതൃക പരീക്ഷിയ്‌ക്കുന്നതെന്ന് ദക്ഷിണ റെയില്‍വെ ചീഫ് മെക്കാനിക്കല്‍ എന്‍ജീനയര്‍ വി കാര്‍മലേസ് പറഞ്ഞു.
മണ്ണില്‍ അലിഞ്ഞു ചേരുന്ന ജൈവവസ്‌തുക്കള്‍ ഉപയോഗിച്ചാവും പുതിയ കിടക്ക വിരികളും തലയിണ ഉറകളും നിര്‍മ്മിയ്‌ക്കുക. കിടക്ക വിരിയ്‌ക്കൊപ്പം യാത്രക്കാരോട് ഒരു അഭ്യര്‍ത്ഥനയും റെയില്‍വെ വകയായുണ്ട്. ഉപയോഗിച്ച ശേഷം വിരികള്‍ തീവണ്ടിയ്‌ക്ക് പുറത്തേക്ക് വലിച്ചെറിയുകയോ സീറ്റുകളില്‍ ഉപേക്ഷിയ്‌ക്കുകയോ ചെയ്യാതെ സ്വന്തം സാധനങ്ങള്‍ക്കൊപ്പം വീട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് റയില്‍വെയുടെ അഭ്യര്‍ത്ഥന.
'ദയവായി വീട്ടിലേക്ക് കൊണ്ടു പോകൂ' എന്ന സന്ദേശം എല്ലാ വിരികള്‍ക്കും മുകളിലും പ്രിന്റ് ചെയ്യും. വിതരണം ചെയ്യുന്ന കിടക്ക വിരികള്‍ പുതിയതാണെന്ന് തെളിയിക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ റെയില്‍വെയ്‌ക്കുണ്ട്.












Click it and Unblock the Notifications