അഹൂജയെ ഡിഎന്‍എ ടെസ്‌റ്റിന് വിധേയനാക്കും
മുംബൈ: വീട്ടുവേലക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷൈനി അഹൂജയെ ജൂലൈ രണ്ട് റിമാന്റ് ചെയ്‌തു. ഹൂജയുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടണമെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍എസ്. എസ് കസ്‌തൂരിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിയ്‌ക്കുന്നതിനായി അഹൂജയെ ഡിഎന്‍എ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ പോലീസ് നീക്കം നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് അഹൂജ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ അതവവരുടെ സമ്മതപ്രകാരമാണ് എന്ന വാദത്തില്‍ ഷൈനി ഉറച്ചു നില്‌ക്കുന്ന പശ്ചാത്തലത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം നിര്‍ണ്ണായകമാവുമെന്ന് പോലീസ് കരുതുന്നു. സംഭവസ്ഥലത്തു നിന്ന് ശേഖരിച്ച ശരീര സ്രവങ്ങളുടെ പരിശോധനാഫലം അടുത്ത ദിവസം തന്നെ പുറത്തു വരും.
ഇതോടൊപ്പം പെണ്‍കുട്ടിയുടെ പ്രായം ശാസ്‌ത്രീയമായി പരിശോധിയ്‌ക്കാനും പോലീസ് തീരുമാനിച്ചു.
സ്‌കൂള്‍ രേഖകളില്‍ നിന്ന് പ്രായപൂര്‍ത്തിയായി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്. ഓഷിവാര സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ 18 വയസ്സ് പൂര്‍ത്തിയായില്ലെന്നാണ് പറഞ്ഞിരുന്നത്.
ഇതിനിടെ അസുഖമാണെന്നറിയിച്ചതിനെ തുടര്‍ന്ന് സംഭവം നടന്ന ദിവസം പെണ്‍കുട്ടിയോട് ജോലിക്കെത്തേണ്ടെന്ന് അറിയിച്ചിരുന്നതായി തൊഴില്‍ ഇടനിലക്കാരിയായ സ്‌ത്രീ വെളിപ്പെടുത്തി.












Click it and Unblock the Notifications