അഭയ നാര്‍ക്കോക്കെതിരെയുള്ള ഹര്‍ജി മാറ്റി
കൊച്ചി: അഭയ കേസില്‍ നാര്‍ക്കോ പരിശോധന നടത്തുന്നതിനെതിരെ സിസ്‌റ്റര്‍ ഷെര്‍ളി, പയസ് ടെന്‍ത് കോണ്‍വെന്റിലെ ജീവനക്കാരായ ത്രേസ്യാമ്മ, അച്ചാമ്മ എന്നിവര്‍ നല്‌കിയ ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റി.
സിബിഐ ഇതിന് മുമ്പ് നടത്തിയ പല പരിശോധനകളിലും ചോദ്യം ചെയ്യലുകളിലും സഹകരിച്ചിട്ടുണ്ടെന്നും ഇനി ഇത്തരമൊരു നാര്‍ക്കോ പരിശോധന അനാവശ്യമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയരാവാന്‍ പ്രായവും ആരോഗ്യവും തടസ്സമാണെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചിട്ടുണ്ട്.
അതേ സമയം കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഇവരെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടത് അത്യാവശ്യമാണെന്നും അത് നിഷേധിയ്‌ക്കരുതെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. അഭയ കേസില്‍ നേരത്തെ അന്വേഷണം നടത്തിയ മുന്‍ എസ്‌പി കെടി മൈക്കിളിനെ നാര്‍ക്കോ പരിശോധന നടത്തുന്നതിനെ ചോദ്യം ചെയ്‌ത് സമ്മര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയില്‍ മറ്റൊരു ബെഞ്ചിന്റെ മുന്നിലുണ്ട്.












Click it and Unblock the Notifications