ലാവലിന്‍: കുറ്റപത്രം ചൊവ്വാഴ്‌ച പരിഗണിയ്‌ക്കും
കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി ചൊവ്വാഴ്‌ച പരിഗണിയ്‌ക്കും. പ്രതികള്‍ക്ക് സമന്‍സ് അയക്കണമോ അതോ പ്രാഥമിക വിചാരണ നടത്തണമോ എന്നത് സംബന്ധിച്ച് കോടതി അന്ന് തീരുമാനിയ്‌ക്കും.
ലാവലിന്‍ കേസില്‍ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‌കിയതിന് പിന്നാലെ ദ്രുതഗതിയില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ സിബിഐ ഉദ്യോഗസ്ഥര്‍ മുന്നോട്ട് നീക്കുകയായിരുന്നു.
പിണറായി വിജയനടക്കം ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിയ്‌ക്കുന്നത്. നാലായിരത്തോളം പേജ് വരുന്ന കുറ്റപത്രത്തിന്റെ പരിശോധന വെള്ളിയാഴ്‌ച തന്നെ കോടതി പൂര്‍ത്തിയാക്കിയിരുന്നു.












Click it and Unblock the Notifications