കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദള്‍ ഗൗഡയുടെ സ്വകാര്യസ്വത്തല്ല: കൃഷ്‌ണന്‍ കുട്ടി

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: ജനതാദള്‍ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറലും വീരന്‍ വിഭാഗത്തിന്റെ ശക്തനായ വക്താവുമായ കെ കൃഷ്‌ണന്‍ കുട്ടി രംഗത്തെത്തി. ജനതാദള്‍ എസ്‌ ദേവ ഗൗഡയുടെ സ്വകാര്യസ്വത്തല്ലെന്ന്‌ കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു.

പാര്‍ട്ടി ദേശീയ പ്രസിഡന്റായ ദേവഗൗഡ വൃത്തികെട്ട രാഷ്ട്രീയമാണ്‌ കളിയ്‌ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ്‌ പ്രവേശനത്തിന്‌ ഒരുങ്ങുന്ന വീരേന്ദ്ര കുമാര്‍ പക്ഷത്തിനൊപ്പം ദേശീയ നേതൃത്വം നിലക്കാത്തതാണ്‌ ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക്‌ കാരണം.

സംസ്ഥാന ഘടകത്തെ നോക്കുകുത്തിയാക്കുന്ന പ്രവര്‍ത്തികളാണ്‌ ദേശീയ നേതൃത്വം കൈക്കൊള്ളുന്നത്‌. ദേശീയ സെക്രട്ടറി ഡാനിഷ്‌ അലി നേരിട്ടെത്തി എല്‍ഡിഎഫ്‌ നേതാക്കളുമായി ചര്‍ച്ച നടത്തിയ നടപടി ശരിയായില്ല. ജനതാദളിനെ നശിപ്പിക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ അതിന്‌ കൂട്ടു നില്‍ക്കുന്ന ഗൗഡയുടെ നിലപാട്‌ ദൗര്‍ഭാഗ്യകരമാണ്‌.

ജൂണ്‍ 22ന്‌ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ജനതാദള്‍ (എസ്‌) വീരേന്ദ്രകുമാര്‍ പക്ഷം സ്‌പീക്കര്‍ക്ക്‌ കത്തു നല്‍കിയിരുന്നു. എന്നാല്‍, പാര്‍ട്ടി ദേശീയ നേതൃത്വം ജനതാദള്‍ സെക്കുലര്‍ കേരളത്തില്‍ ഇടതുമുന്നണിയില്‍ തന്നെയെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

മറിച്ചൊരു തീരുമാനമില്ലെന്നും സംസ്ഥാന നിയമസഭയില്‍ ദള്‍ എം എല്‍ എമാര്‍ ഭരണകക്ഷി ബഞ്ചുകളില്‍ ഇരിക്കുമെന്നും ഗൗഡ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ഘടകം രംഗത്തെത്തിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X