ജനതാദളില്‍ പിളര്‍പ്പ് അനിവാര്യമായി
തിരുവനന്തപുരം: കേരളത്തില്‍ ജനതാദള്‍ എസ് ഇടതുമുന്നണിയുടെ ഭാഗമാണെന്നും നിയമസഭയില്‍ തുടര്‍ന്നും പാര്‍ട്ടി എംഎല്‍എമാര്‍ ഭരണപക്ഷത്തായിരിക്കും ഇരിയ്ക്കുകയെന്ന് ദള്‍ ദേശീയ നേതൃത്വം വ്യക്തമാക്കി.
അതിനിടെ പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാര്‍ക്കും നിയമസഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കക്ഷി നേതാവ് കെപി മോഹനനും ഉപനേതാവ് ശ്രേയാംസ് കുമാറും സ്പീക്കര്‍ക്ക് കത്തു നല്കി. എന്നാല്‍ ഇത് അംഗീകരിയ്ക്കില്ലെന്ന് ദള്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിഭാഗം അറിയിച്ചു.
ഇതോടെ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെ തുടര്‍ന്ന് ജനതാദളില്‍ രൂപപ്പെട്ട തര്‍ക്കം പാര്‍ട്ടിയുടെ പിളര്‍പ്പിലെത്തുമെന്ന് ഉറപ്പായി. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം സ്പീക്കറെ ഫാക്സ് മുഖേനെ അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. നിയമസഭയില്‍ ഇടത് സര്‍ക്കാരിന് അനുകൂലമായേ വോട്ട് ചെയ്യാവൂ എന്നും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ അനുസരിയ്ക്കേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ച് ദള്‍ അഖിലേന്ത്യ പ്രസിഡന്റ് പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാര്‍ക്കും അയച്ചിട്ടുണ്ട്.
ജൂലൈ നാലിന് ദില്ലിയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ എംപി വീരേന്ദ്ര കുമാരിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ തയാറാണെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമേ കേരളത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി അന്തിമ നിലപാട് പ്രഖ്യാപിയ്ക്കൂ എന്നും ഡാനിഷ് അലി വ്യക്തമാക്കി.
എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം വീരന് വിഭാഗത്തിന്റെ നേതൃ യോഗം തള്ളിയിരുന്നു. ഇതിന് ശേഷമാണ് നിയമസഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കത്തു നല്‍കിയത്.
എല്‍ഡിഎഫില്‍ നിന്ന് പുറത്തുകടന്നെങ്കിലും ഇതുവരെ യുഡിഎഫില്‍ ചേരുന്ന കാര്യം വീരന് പക്ഷം തീരുമാനിച്ചിട്ടില്ല. ജൂലൈ നാലിന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൗണ്‍സിലിലായിരിക്കും ഇത് തീരുമാനിയ്ക്കുക.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications