Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്‌ണന്‍കുട്ടിയെ സസ്‌പെന്റ്‌ ചെയ്‌തു

ദില്ലി: പിളര്‍പ്പിലേക്ക് നീങ്ങുന്ന ജനതാദളിലെ പ്രതിസന്ധികള്‍ക്ക് ആഴം വര്‍ദ്ധിപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി കെ കൃഷ്‌ണന്‍കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌തു. തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രസ്‌താവനകള്‍ നടത്തിയതിന്റെ പേരിലാണ്‌ നടപടി. ദില്ലിയില്‍ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ്‌ അലിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ജനതാദള്‍ കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം നില്‌ക്കുമെന്ന്‌ ദള്‍ ദേശീയ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട്‌ കൃഷ്‌ണന്‍കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയതാണ്‌ നടപടിയ്‌ക്ക്‌ കാരണമെന്ന്‌ കരുതുന്നു.

ജനതാദള്‍ എസ്‌ ഗൗഡയുടെ സ്വകാര്യ സ്വത്തല്ലെന്നും നടപടി രാഷ്ട്രീയ മര്യാദയ്‌ക്ക്‌ ചേര്‍ന്നതല്ലെന്നുമായിരുന്നു കൃഷ്‌ണന്‍കുട്ടി ഒരു ടിവി ചാനലിന്‌ നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞത്‌. തന്നെ സസ്‌പെന്റ്‌ ചെയ്യാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന്‌ കൃഷ്‌ണന്‍കുട്ടി പറഞ്ഞു.

അതിനിടെ ജൂണ്‍ 22ന്‌ ആരംഭിയ്‌ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കായിരിക്കണമെന്ന ജനതാദള്‍ എസ്‌ വീരേന്ദ്ര കുമാര്‍ വിഭാഗത്തിന്റെ ആവശ്യം തള്ളണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ ജോസ്‌ തെറ്റയില്‍ എംഎല്‍എ സ്‌പീക്കര്‍ക്ക്‌ കത്തു നല്‌കി. ഇക്കാര്യം ഉന്നയിച്ച്‌ പാര്‍ട്ടി ദേശീയ പ്രസിഡന്റ്‌ ദേവഗൗഡയും സ്‌പീക്കര്‍ക്ക്‌ കത്ത്‌ അയച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+