ബാല്‍ താക്കറെ ഐസിയുവില്‍
മുംബൈ: ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാല്‍ താക്കറെയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വ്യഴാഴ്‌ചയാണ് 82കാരനായ താക്കറെയെ രോഗബാധയെ തുടര്‍ന്ന് മുബൈ ലീലാവതി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസമെടുക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നതായി കണ്ടെതിനെ തുടര്‍ന്നാണ് ഐ സി യുവിലേക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ബാല്‍ താക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തില്‍ ശിവസേനയുടെ നാല്‌പത്തിമൂന്നാം വാര്‍ഷികാഘോഷങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം താക്കറെയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും സംഘടനയുടെ വാര്‍ഷികാഘോഷം റദ്ദാക്കില്ലെന്നും ശിവസേന വക്താവ് നീലം ഘോര്‍ഹെ പറഞ്ഞു.
മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി 1966 ലാണ് താക്കറെ ശിവസേന സ്ഥാപിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഘടയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ താക്കറെ വിട്ടുനില്‌ക്കുകയാണ്.


Click it and Unblock the Notifications