Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറമുഖ കരാര്‍: സൂം പുറത്ത്‌

തിരുവനന്തപുരം: കോടതി നടപടികളില്‍ കുരുങ്ങി നീണ്ടു പോകുന്ന വിഴിഞ്ഞം തുറമുഖ കരാര്‍ വീണ്ടും ലാന്‍കോ കൊണ്ടാപ്പള്ളിയ്‌ക്ക്‌ ലഭിയ്‌ക്കും. കരാറിനായുള്ള സൂം ഡവലപ്പേഴ്‌സിന്റെ ബിഡ്‌‌ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഇവാലുവേഷന്‍ കമ്മിറ്റി തള്ളിയതോടെയാണിത്‌.

സൂമിന്‌ 61 മാര്‍ക്കാണ്‌ ബിഡ്‌ ഇവാലുവേഷന്‍ കമ്മിറ്റി നല്‌കിയത്‌. വന്‍ പദ്ധതികള്‍ ഏറ്റെടുത്ത്‌ പരിചയമില്ലാത്തതാണ്‌ സൂമിന്‌ തിരിച്ചടിയായത്‌. മാര്‍ക്കറ്റിങ്‌ രംഗത്ത്‌ വേണ്ടത്ര അനുഭവ പരിചയമില്ലാത്തതും സൂമിന്‌ ദോഷം ചെയ്‌തു.

സാങ്കേതിക പരിജ്ഞാനത്തിനുവേണ്ട കുറഞ്ഞ മാര്‍ക്ക്‌ 70 ആണെന്നിരിക്കേ സൂമിന്‌ 61 മാര്‍ക്ക്‌ മാത്രമേ ഉണ്‌ ടായിരുന്നുള്ളൂ. ഒരിക്കല്‍ തങ്ങളുടെ ടെന്‍ഡര്‍ തളളിയതിനെപറ്റി സൂം ആക്ഷേപം ഉന്നയിച്ച സാഹചര്യത്തില്‍ അവര്‍ പുതുക്കി സമര്‍പ്പിച്ച രേഖകള്‍ സര്‍ക്കാര്‍ വീണ്‌ടും പരിശോധിച്ച ശേഷമാണ്‌ ടെന്‍ഡര്‍ വീണ്‌ ടും തള്ളിയത്‌.

ബിഡ്‌ ഇവാല്യുവേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ അടുത്തയാഴ്‌ചത്തെ മന്ത്രിസഭ പരിഗണിക്കും. സൂമിന്റെ ടെന്‍ഡര്‍ തള്ളിയ കാര്യം മന്ത്രിസഭായോഗത്തിനു ശേഷം ലാന്‍കോയെ അറിയിക്കും. പണം കെട്ടിവയ്‌ക്കാനും ആവശ്യപ്പെടും.

സാമ്പത്തിക മാന്ദ്യം മൂലം വലയുന്ന ലാന്‍കോ ഇതിന്‌ തയാറായില്ലെങ്കില്‍ പുനര്‍ലേലം ചെയ്യാനാണു തീരുമാനം. അതേ സമയം ബിഡ്‌ ഇവാല്യുവേഷന്‍ കമ്മിറ്റി മന:പൂര്‍വം തങ്ങളെ ഒഴിവാക്കിയതാണെന്നു കാണിച്ചു സൂം ഡവലപ്പേഴ്‌സ്‌ വീണ്‌ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+