ഹിന്ദുത്വത്തില്‍ നിന്ന് വ്യതിചലിയ്‌ക്കില്ല
ദില്ലി: ലോകസ്‌ഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ. ദില്ലിയില്‍ ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഹിന്ദുത്വ നയങ്ങളില്‍ നിന്ന് വ്യതിചലിയ്‌ക്കുകയില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ തോറും തെരഞ്ഞെടുപ്പ് ഫലം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ബിജെപിയ്‌ക്കേറ്റ തിരിച്ചടി ദേശീയ തലത്തില്‍ പാര്‍ട്ടിയ്‌ക്കേറ്റ തിരിച്ചടിയല്ല. തോല്‍വിയ്‌ക്ക് ഒരാള്‍ മാത്രമാണ് ഉത്തരാവാദിയെങ്കില്‍ അത് ഞാനേറ്റെടുക്കുന്നു-രാജ്‌നാഥ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വിഷയങ്ങള്‍ ഉന്നയിച്ചതില്‍ ദു:ഖമില്ല. ജാതി സംവരണം, ജാതി ബജറ്റ്, ഭീകരതയോടുള്ള മൃദു സമീപനം ഇവയെല്ലാം ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളാണെന്നും സിങ് പറഞ്ഞു.
പരാജയത്തെ കുറിച്ചുള്ള വിശകലനം നടന്നുകൊണ്ടിരിക്കുകയാണ്. പരാജയത്തിന്റെ കാരണമായി ഏതെങ്കിലും ഒരു വ്യക്തിയെ കാണാനാവില്ല. ഒരുമിച്ചുള്ള വിജയത്തിലും പരാജയത്തിലും ആണ് പാര്‍ട്ടി വിശ്വസിക്കുന്നത് എന്നും രാജ്‌നാഥ് പറഞ്ഞു
തിരഞ്ഞെടുപ്പ് സാംസ്‌കാരിക ദേശീയതയെ കുറിച്ചോ ഹിന്ദുത്വത്തെ കുറിച്ചോ ഉള്ള ഒരു ജനഹിത പരിശോധന അല്ലായിരുന്നു എന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications