കേരളത്തിന് വേണ്ടി പ്രത്യേക പിബി യോഗം
ദില്ലി: കേരളത്തിലെ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ ആദ്യവാരത്തില്‍ പ്രത്യേക പോളിറ്റ്ബ്യൂറോ യോഗം ചേരും. നാല്, അഞ്ച് തിയ്യതികളില്‍ യോഗം ചേരാനാണ് ആലോചിയ്ക്കുന്നത്.
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്ക് താത്കാലിക നടപടികളല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം വിലയിരുത്തി.ഏതെങ്കിലും ഒന്നോ രണ്ടോ നേതാക്കളെ മാറ്റിനിറുത്തിയതുകൊണ്ടോ അച്ചടക്ക നടപടി സ്വീകരിച്ചതുകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല കേരള പാര്‍ട്ടി അഭിമുഖീകരിയ്ക്കുന്നതെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്.
അടുത്ത പിബി യോഗം ചേരുന്നതു വരെ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കാനുളള കര്‍ശന നിര്‍ദ്ദേശം കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന വെള്ളിയാഴ്ചത്തെ യോഗത്തില്‍ കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മതിയായ സമയം കിട്ടാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനംഎടുത്തത്.
തിരഞ്ഞെടുപ്പ് വിലയിരുത്തലിന്റെ ഭാഗമായി ലാവലിന്‍ പ്രശ്നത്തിലേയ്ക്ക് ചര്‍ച്ച എത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെട്ട് പ്രത്യേക പി.ബി എന്ന നിര്‍ദ്ദേശം വെയ്ക്കുകയായിരുന്നു. ഗവര്‍ണ്ണര്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയതിനുശേഷമുള്ള കാര്യങ്ങള്‍ പ്രത്യേക പി.ബിയില്‍ ചര്‍ച്ച ചെയ്യാമെന്ന കാരാട്ടിന്റെ അഭിപ്രായം യോഗം അംഗീകരിച്ചു.
ഇതേ തുടര്‍ന്ന് പൊതുവിലുള്ള തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ച മാത്രമാണ് ഏഴ് മണിക്കൂര്‍ നീണ് ട ചര്‍ച്ചയ്ക്കിടെ കേരളത്തെക്കുറിച്ച് ഉണ്ടായത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി ചേരുന്ന കേന്ദ്ര കമ്മറ്റിയോഗം പിബി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യും.
കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സിപിഎം നേതാവെന്ന നിലയില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ചര്‍ച്ചയ്ക്കിടെ അഭിപ്രായം ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാന തന്നെ അവഗണിയ്ക്കുന്നതായുള്ള വി.എസ്സിന്റെ പരാതിയും ഗൗരവം നിറഞ്ഞതാണെന്ന് പിബി വിലയിരുത്തിയതായി സൂചനയുണ്ട്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications