കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‌ എന്‍എസ്‌എസിന്റെ രൂക്ഷ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ചങ്ങനാശേരി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്‌ നേതൃത്വം രംഗത്ത്‌. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ്‌ നിലപാടില്‍ നേട്ടമുണ്ടാക്കിയവര്‍ ആ വസ്‌തുത ബോധപൂര്‍വം മറക്കുകയാണെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പികെ നാരായണപണിക്കര്‍.

സമുദായം ഒരു വോട്ടുബാങ്കാണെന്ന ധാരണയുണ്ടെങ്കില്‍ അത്‌ തിരുത്തുമെന്ന്‌ പെരുന്ന ആസ്ഥാനത്ത്‌ 2009-10 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ അവതരിപ്പിച്ചു കൊണ്ട്‌ പറഞ്ഞു.

ഹൈന്ദവ മതവിശ്വാസികള്‍ക്കെതിരെയുള്ള കടന്നാക്രമണമാണ്‌ ദേവസ്വം ബില്ലിന്റെ ലക്ഷ്യം. ക്ഷേത്രങ്ങളെ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണിത്‌. ബോര്‍ഡ്‌ ഭരണസംഖ്യ ഏഴായി ഉയര്‍ത്തുന്നതിന്‌ യാതൊരു ന്യായീകരണവും ഇല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്‌ എന്‍എസ്‌എസിനെ അവഗണിച്ചു. ദില്ലി നായരെയാണ്‌ തിരുവനന്തപുരത്ത്‌ സ്‌ഥാനാര്‍ഥിയായി പ്രതിഷ്‌ഠിച്ചത്‌. തരൂരിന്‌ വോട്ടു ചെയ്യരുതെന്ന്‌ എന്‍എസ്‌എസ്‌ പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നില്ല. ശശി തരൂരിനെ എന്‍എസ്‌എസിന്റെ പ്രതിനിധിയായി കാണാനാവില്ല.

രാജ്യസഭാ സീറ്റ്‌ വയലാര്‍ രവിക്കു നല്‍കിയത്‌ എന്‍എസ്‌എസിനോടുള്ള അവഗണയാണ്‌. എന്‍എസ്‌എസിന്‌ ആകെയുണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റാണ്‌ നഷ്‌ടപ്പെടുത്തിയത്‌. എന്‍എസ്‌എസ്‌ ഒരു പദവിയും ആവശ്യപ്പെട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട ആരെയും എതിര്‍ക്കുന്നില്ല. അവര്‍ കഴിവുള്ളവര്‍ തന്നെയാണ്‌. -സുകുമാരന്‍ നായര്‍ പറഞ്ഞു.

കേന്ദ്രസഹമന്ത്രി കെവി തോമസിന്റെ എന്‍എസ്‌എസിനോടുള്ള നിലപാട്‌ ധിക്കാരപരമാണ്‌. കെവി തോമസ്‌ ഇന്നലെ പെരുന്നയിലെത്തിയത്‌ മധ്യസ്‌ഥത ചമയാന്‍ വേണ്ടിയായിരുന്നു. എന്‍എസ്‌എസുമായുള്ള പ്രശ്‌നം തീര്‍ത്തതു താനാണെന്ന്‌ വരുത്താനുള്ള ശ്രമമായിരുന്നു കെവി തോമസ്‌ നടത്തിയത്‌ സുകുമാരന്‍ നായര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X