ദള്‍: ദേശീയ നേതൃത്വത്തെ കണക്കിലെടുക്കും
തിരുവനന്തപുരം: ദേശീയ നേത്യത്വത്തിന്റെ അഭിപ്രായം കണക്കിലെടുത്ത ശേഷമായിരിക്കും ജനതാദളിലെ ഇരുവിഭാഗവും നല്‍കിയ കത്തുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് സ്‌പീക്കര്‍ കെ രാധാക്യഷ്‌ണന്‍ വ്യക്തമാക്കി.
ദേശീയനേതൃത്വമാണ് പാര്‍ട്ടിയുടെ പ്രധാന നേതൃത്വമെന്നും സ്‌പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനതാദളിലെ ഇരുവിഭാഗവും നല്‍കിയ കത്തുകള്‍ പരിഗണിച്ച ശേഷം ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കും. ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കില്ല.
ദേശീയ നേതൃത്വം നല്‍കിയ ടിക്കറ്റില്‍ മത്സരിച്ചാണ് ഇവര്‍ നിയമസഭയില്‍ എത്തിയത്. അതിനാല്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തീരുമാനത്തിന് വില കല്‍പിച്ചേ പറ്റൂ. അംഗങ്ങള്‍ എടുക്കുന്ന തീരുമാനത്തിനല്ല പ്രാധാന്യമെന്ന് സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.
വിപ്പ് നല്‍കിയിട്ടുണ്ടെന്ന വീരേന്ദ്രപക്ഷവിഭാഗത്തിന്റെ ന്യായവും സ്‌പീക്കര്‍ ഖണ്ഡിച്ചു. വിപ്പ് കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് പാര്‍ലമെന്ററി സെക്രട്ടറിയായി ജോസ് തെറ്റയില്‍ പറഞ്ഞത്.
ഇതില്‍ വൈരുദ്ധ്യമുണ്ട്. അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കെ രാധാകൃഷ്‌ണന്‍ പറഞ്ഞു. സ്‌പീക്കറുടെ വെളിപ്പെടുത്തില്‍ ജനതാദളിലെ വീരന്‍ പക്ഷത്തിനേറ്റ തിരിച്ചടിയാണ്. പ്രത്യേക ബ്ലോക്കായിരിക്കണമെന്ന അവരുടെ ആവശ്യം നടപ്പാകില്ലെന്നാണ് സൂചന.












Click it and Unblock the Notifications