Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ : വരദാചാരി പറഞ്ഞത് കള്ളം

തിരുവനന്തപുരം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ മുന്‍ ധനകാര്യവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎസ്‌ വരദാചാരി സിബിഐയ്‌ക്കു നല്‍കിയ മൊഴി വസ്‌തുതാ വിരുദ്ധമാണെന്ന്‌ തെളിഞ്ഞു.

സഹകരണവകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വരദാചാരിയുടെ തല പരിശോധിയ്‌ക്കണമെന്ന്‌ അന്നത്തെ സഹകരണ മന്ത്രിയായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിലെ കാര്യങ്ങള്‍ ലാവലിനുമായി ബന്ധപ്പെട്ടതാണെന്നു വരുത്തി വരദാചാരി സിബിഐയ്‌ക്കു മൊഴി നല്‍കിയതെന്നു വ്യക്തമായി.

പഞ്ചായത്തുകള്‍ക്ക്‌ അനുവദിച്ച ഫണ്ട്‌ പ്രാദേശിക സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കണമെന്ന്‌ സഹകരണ വകുപ്പ്‌ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഈ ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയ്‌ക്കു വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരി ഈ നിര്‍ദേശം ശുദ്ധ അസംബന്ധമാണെന്നു ഫയലില്‍ രേഖപ്പെടുത്തി. സഹകരണ ബാങ്കുകള്‍ക്ക്‌ വിശ്വാസ്യത കുറവെന്നായിരുന്നു വരദാചാരി ഫയലില്‍ എഴുതിയത്‌.

ഇത്‌ പരിശോധിച്ച സഹകരണ മന്ത്രി പിണറായി വിജയന്‍ ഇതിനെ എതിര്‍ത്തുകൊണ്ടു മുഖ്യമന്ത്രിക്കു നല്‍കിയ കുറിപ്പാണു വിവാദമായത്‌. ഇത്തരത്തില്‍ അഭിപ്രായമെഴുതിയ ഉദ്യോഗസ്ഥനെ മനോരോഗ വിദഗ്‌ധനെക്കൊണ്ടു പരിശോധിക്കണമെന്നായിരുന്നു മന്ത്രിയുടെ കുറിപ്പിന്റെ ഉള്ളടക്കം.

പിണറായിയുടെ കുറിപ്പിനെതിരെ ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായി അന്ന്‌ രംഗത്തിറങ്ങിയിരുന്നു. കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ ഈ ഫയല്‍ പിന്നീട്‌ സെക്രട്ടേറിയറ്റിനുള്ളില്‍ നിന്നു കാണാതാവുകയും ചെയ്‌തു.

പിന്നീട്‌ സിബിഐ ചോദ്യം ചെയ്യലില്‍ ഫയലില്‍ എഴുതിയ കാര്യങ്ങള്‍ ലാവലിനുമായി ബന്ധപ്പെട്ട ഫയലില്‍ പിണറായി വിജയന്‍ എഴുതിയതാണെന്നായിരുന്നു വരദാചാരി സിബിഐയ്‌ക്കു മൊഴി കൊടുത്തത്‌. ഇക്കാര്യം സിബിഐ ചോദ്യം ചെയ്യലില്‍ പിണറായി നിഷേധിച്ചെങ്കിലും സിബിഐ വരദാചാരിയുടെ മൊഴി വിശ്വാസത്തിലെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+