കേന്ദ്ര മന്ത്രിമാരെ സ്വീകരിക്കില്ലെന്ന് എന്‍എസ്എ
ചങ്ങനാശ്ശേരി: പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിയ്ക്കാന്‍ സന്നദ്ധത അറിയിച്ച കേന്ദ്ര സഹമന്ത്രി കെവി തോമസിനെ കാണാന്‍ എന്‍എസ്എസ് നേതാക്കള്‍ തയാറായില്ല. അനുമതി ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് മന്ത്രി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയതുമില്ല.
കേന്ദ്ര മന്ത്രിസഭയില്‍ എന്‍എസ്എസിന് വേണ്ടത്ര പരിഗണന കൊടുക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കേന്ദ്ര മന്ത്രിമാരെ സ്വീകരിയ്ക്കാന്‍ തത്കാലം ഉദ്ദേശിയ്ക്കുന്നില്ലെന്ന് എന്‍എസ്എസ് നേതൃത്വം കെവി തോമാസിന്റെ അടുത്ത അനുയായികളെ അറിയിക്കുകയായിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിനുശേഷമാണ് കെവി തോമസ് ചങ്ങനാശേരിയിലെത്തിയത്. എന്‍.എസ്.എസ് നേതാക്കള്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പിനെ അരമനയിലെത്തി സന്ദര്‍ശിച്ചതിനുശേഷം മന്ത്രി മടങ്ങി.
വാര്‍ത്തയറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലാണ് എന്എസ്നേതൃത്വം പ്രതികരിച്ചത്. കോണ്‍ഗ്രസ് തല മറന്ന് എണ്ണ തേയ്ക്കുകയാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി ജി സുകുമാരന്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്ഥിനിര്ണ്ണയത്തിലും കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യത്തിലും എന്എസ്സ്എസ്സിനെ കോണ്‍ഗ്രസ് അവഗണിച്ചു. നായര്‍ സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം നല്കാത്തത്തിലുള്ള പ്രതിഷേധം കെപിസിസി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം ഉണ്ടായതിന് ശേഷമെ എന്‍എസ്എസ് ആസ്ഥാനത്ത് മന്ത്രിമാരെ സ്വീകരിയ്ക്കുകയുള്ളൂവെന്നും ജി സുകുമാരന്‍ അറിയിച്ചു.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications