സ്‌ത്രീധനം: ജഡ്‌ജിമാരായ അച്ഛനും മകനും അറസ്റ്റില്‍
ഹെദരാബാദ്: സ്‌ത്രീധന പീഡനക്കേസില്‍ ജഡ്‌ജിമാരായ അച്ഛനും മകനെയും പോലീസ് അറസ്‌റ്റു ചെയ്‌തു.
ആന്ധ്രപ്രദേശിലെ അന്തപൂര്‍ ജൂനിയര്‍ സിവില്‍ ജഡ്‌ജി ടി കിരണ്‍ കുമാര്‍, മെഹ്‌ബൂബ് നഗര്‍ ജില്ലാ ജഡ്‌ജി നരസിംഹ റാവു എന്നിവരാണ് അറസ്റ്റിലായത്. കിരണ്‍കുമാറിന്റെ ഭാര്യ ശശികല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍എസ്‌പ്രവീണ്‍ കുമാര്‍ പറഞ്ഞു.
നംപളളി ക്രിമിനല്‍കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു. കിരണ്‍കുമാറിന്റെ അമ്മയേയും കേസില്‍ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്.
2005 ലാണ് കിരണ്‍കുമാറും മധുരനഗര്‍ സ്വദേശിനിയായ ശശികലയും തമ്മിലുളള വിവാഹം നടന്നത്. അന്ന് ശശികലയുടെ വീട്ടുകാര്‍ പണവും സ്വര്‍ണവുമായി രണ്ടുകോടിയുടെ സ്വത്ത് സ്‌ത്രീധനമായി നല്‌കിയിരുന്നു.
എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃകുടുംബം പീഡിപ്പിക്കുകയായിരുന്നുവെന്ന് ശശികല ആരോപിക്കുന്നു. മധുരനഗറിലുള്ള വീട് കിരണിന്റെ പേരിലാക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടുവെന്ന് പോലീസ് നല്‌കിയ പരാതിയിലുണ്ട്. കിരണ്‍ കുമാറിനെ ജഡ്‌ജി സ്ഥാനത്തുനിന്ന് സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications