4 വയസ്സുകാരി കുഴല്‍ കിണറില്‍ വീണു
ജയ്‌പൂര്‍: രാജസ്‌ഥാനിലെ ദൗസയില്‍ നാലു വയസുകാരി കുഴല്‍ക്കിണറില്‍ വീണു. ദൗസ ജില്ലയിലെ ബന്‍ഡിക്കു ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്‌ച വൈകിട്ട് നാല് മണിയോടെ 150 താഴചയുള്ള കുഴല്‍ കിണറിലാണ് അഞ്‌ജുവെന്ന കുട്ടി വീണത്.
കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിയ്‌ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. കുഴല്‍ കിണറിനു സമാന്തരമായി കുഴിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുട്ടിക്ക് ശ്വാസോച്‌ഛാസത്തിനായി കൃത്രിമ ഓക്‌സിജനും നല്‍കുന്നുണ്ട്. ഭക്ഷണവും വെള്ളവും നല്‌കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വീടിനടുത്ത് കളിയ്‌ക്കുന്നതിനിടെയാണ് അഞ്‌ജു അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന കുട്ടികളാണ് അപകടത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചത്. കുട്ടി കിണറിനുള്ളില്‍ അമ്പതടി താഴ്‌ചയിലായി തങ്ങിനില്‌ക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കലക്ടറും മറ്റു ഉയര്‍ന്ന പോലീസ് അധികാരികളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications