എച്ച്‌ഐവി ബാധിതയെ അപമാനിച്ചു
രാജ്‌കോട്ട്: ചികിത്സ തേടിയെത്തിയ എച്ച്‌ഐവി ബാധിതയായ യുവതിയെ ആശുപതി അധികൃതര്‍ അപമാനിച്ചതായി പരാതി. ഗുജറാത്തിലെ ജാംനഗര്‍ ഗുരുഗോവിന്ദ്‌സിംഗ് ആശുപത്രിയിലാണ് സംഭവം. ചികിത്സ നിഷേധിച്ച ശേഷം യുവതിയുടെ നെറ്റിയില്‍ എച്ച്‌ഐവി ബാധിതയെന്ന് എഴുതിയ ടേപ്പൊട്ടിച്ച് നടത്തിയെന്നാണ് ആരോപണം. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെയും നഴ്‌സും ചേര്‍ന്നാണ് യുവതിയെ അപമാനിച്ചത്.
രണ്ട് മാസം ഗര്‍ഭിണിയായിരുന്ന 27കാരി ഗര്‍ഭഛിദ്രം നടത്തുന്നതിനായിട്ടാണ് ആശുപത്രിയിലെത്തിയത്. ഗൈനക്കോളിജി വിഭാഗത്തില്‍ നടത്തിയ പരിശോധനയ്‌ക്കിടെ ഇവര്‍ എച്ചഐവി പോസറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ രോഗവിവരം നഴ്‌സിനോട് വെളിപ്പെുടത്തി. ഇതറിഞ്ഞ നഴ്‌സ് പ്രഫുല്ല രമണി പോസ്‌റ്റമോര്‍ട്ടം ചെയ്യുന്ന ജഡത്തില്‍ ഒട്ടിയ്‌ക്കുന്ന ടേപ്പ് യുവതിയുടെ നെറ്റിയില്‍ എച്ച്‌ഐവി ബാധിതയെന്ന് എഴുതി ഒട്ടിച്ച ശേഷം ആശുപത്രിയ്‌ക്കുള്ളില്‍ നടത്തിയ്‌ക്കുകയായിരുന്നു.
യുവതിയെ അപമാനിച്ച വിവരമറിഞ്ഞെത്തിയ ജാംനഗര്‍ ഡിസ്‌ട്രിക്‌റ്റ് നെറ്റ്‌വര്‍ക്ക് ഓഫ് പീപ്പിള്‍ ലീവിംഗ് വിത്ത് എച്ച്‌ഐവി പോസിറ്റീവ് (ജെഡിഎന്‍പി) ക്കരാണ് സംഭവം പുറലോകത്തെ അറിയിച്ചത്. ഇവര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നെറ്റിയില്‍ നിന്നും ടേപ്പ് എടുത്ത് മാറ്റിയത്.
എച്ച്.ഐ.വി ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജെ.ഡി.എന്‍.പി. ആരോപണവിധേയരായ ഡോക്‌ടര്‍മാരായ നളിനി ആനന്ദിനേയും ദീപ്‌തി ജോഷിയേയും നഴ്‌സ് പ്രഫുലല്ല രമണിയേയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കര്‍ശന നടപടികളെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയാറായിട്ടുണ്ട്.
ഗുജറാത്ത് ആരോഗ്യമന്ത്രി ജയ്‌നാരായണ്‍വ്യാസ് സംഭവത്തിനുത്തരവാദികളായ ഡോക്‌ടര്‍മാരോടും നേഴ്‌സിനോടും അനിശ്ചിതകാലത്തേക്ക് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications