ഛത്തീസ്‌ഗഡില്‍ 12 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു
റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ദന്തോവാഡ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ 12 സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ജവാന്മാര്‍ സംസ്ഥാന സഞ്ചരിച്ച ട്രക്ക് റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബില്‍ തട്ടി തകരുകയായിരുന്നു.
ദന്തേവാഡ ജില്ലയില്‍ ബസ്‌താര്‍ വനമേഖലയിലാണ് മാവോയിസ്‌റ്റ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പട്രോളിങിനു പോയിട്ടു തിരിച്ചു വരികയായിരുന്നു സിആര്‍പിഎഫുകരാണ് കൊല്ലപ്പെട്ടത്.
ദന്തേവാഡയ്‌ക്കടുത്തുള്ള ടോഗ് പാല്‍ ഗ്രാമത്തില്‍ മാവോയിസ്‌റ്റുകള്‍ ട്രക്ക് അഗ്‌നിക്കിയാക്കി എന്ന വാര്‍ത്തയെ കുറിച്ച് അന്വേഷിക്കാന്‍ പോയ സംഘമാണ് അക്രമത്തിനിരയായത്. ഏഴുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 11 പേരുടെയും നില ഗുരുതരമാണെന്ന് സിആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications