സുരക്ഷ സേന ലാല്‍ഗഢ് പോലീസ് സ്റ്റേഷന് പിടിച്ചു
ലാല്‍ഗഢ് : മാവോയിസ്റ്റുകളെ തുരത്താനുള്ള നീക്കത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ സുരക്ഷാസേന ലാല്‍ഗഢില്‍ പ്രവേശിച്ചു. ദുര്‍ഘടമായ വനപാതകള്‍ പിന്നിട്ടെത്തിയ സേന മാവോയിസ്റ്റുകള്‍ കൈയടക്കിയിരുന്ന ലാല്‍ഗഢ് പോലീസ് സ്റ്റേഷന് തിരിച്ചു പിടിച്ചു.
കഴിഞ്ഞ കുറെക്കാലമായി മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലായിരുന്ന പോലീസ ്സ്റ്റേഷന്‍ തിരിച്ചുപിടിക്കാനെത്തിയ സേനയ്ക്ക് ഒരു ചെറുത്തുനില്പും നേരിട്ടില്ല. അക്രമികളുടെ പ്രധാന ഒളിത്താവളമായ ജിട്ക വനമേഖല സുരക്ഷാസേന നിയന്ത്രണത്തിലായിട്ടുണ്ട്. ലാല്‍ഗഢില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള രാംഗഢ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന ഇപ്പോള്‍.
രാംഗഢിലേക്കുള്ള വഴിമധ്യേ കാതാശൊല വനപ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അഞ്ച് സേനാംഗങ്ങള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.ഇവിടെ സൈനികരും മാവോയിസ്റ്റുകളുമായി കനത്ത പോരാട്ടം നടക്കുകയാണ്.
ശനിയാഴ്ചയും സിപിഎം. പ്രവര്‍ത്തകരുടെ വീടുകള്‍ മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കി. ലാല്‍ഗഢ് പോലീസ്സ്റ്റേഷന് പരിധിയിലെ ബോയ്തയിലാണ് രണ്ടു വീടുകള്‍ക്ക് തീയിട്ടത്. സ്ഥലത്തെ സിപിഎം ഓഫീസിനും ഇവര്‍ തീവെച്ചു. പിന്നീട് സുരക്ഷാസേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. തീവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോലീസ് നടപടി പാതിവഴിയിലെത്തിയിട്ടുള്ളൂവെന്ന് മിഡ്നാപുര് ഡിഐജി പ്രവീണ്‍കുമാര്‍ ശനിയാഴ്ച ലാല്‍ഗഢില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകളെ പൂര്‍ണമായി തുരത്തുന്നത് വരെ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാസേന മോചിപ്പിച്ച പോലീസ്സ്റ്റേഷനിലായിരുന്നു വാര്‍ത്താ സമ്മേളനം.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications