Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: രണ്ട്‌ പേരുടെ മൊഴികള്‍ കൂടി വ്യാജം

തിരുവനന്തപുരം: ലാവലിന്‍ കേസിലെ പിണറായി വിജയനെതിരെ മുന്‍ ധനകാര്യ സെക്രട്ടറി വരദാചാരി നല്‍കിയത്‌ വ്യാജ മൊഴിയാണെന്ന്‌ തെളിഞ്ഞതോടെ മറ്റു രണ്ടു പേരുടെ മൊഴി കൂടി സംശയത്തിന്റെ കീഴിലായി.

സഹകരണ വകുപ്പുമായി ബന്ധപ്പെട്ട ഫയലില്‍ പിണറായി എഴുതിയ കുറിപ്പ്‌ ലാവലിന്‍ കേസുമായി ബന്ധപ്പെട്ടതാണെന്ന വരാദാചാരിയുടെ മൊഴി ശരിയെന്ന്‌ സമര്‍ഥിയ്‌ക്കാന്‍ ധകാര്യ വകുപ്പിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചിരുന്ന ജോയിന്‍റ്‌ സെക്രട്ടറിമാരായ ഡി കൃഷ്‌ണന്‍നായരും വെങ്കിട്ടരമണനും നല്‍കിയ മൊഴികളാണ്‌ വ്യാജമാണെന്ന സംശയമുര്‍ന്നിരിയ്‌ക്കുന്നത്‌.

ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട ഒരു ഫയലില്‍ കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയെ മനോരോഗ വിദഗ്‌ധനെക്കൊണ്ട്‌ പരിശോധിപ്പിക്കണമെന്ന്‌ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ എഴുതിയെന്നാണ്‌ വരദാചാരി സിബിഐക്കു മൊഴി നല്‍കിയത്‌. ഈ ഫയല്‍ തങ്ങള്‍ കണ്ടുവെന്നാണ്‌ കൃഷ്‌ണന്‍ നായരും വെങ്കിട്ടരമണനും സിബിഐയോട്‌ പറഞ്ഞിരുന്നത്‌.

എന്നാല്‍ സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ്‌ പിണറായി വിജയന്‍ ഇത്തരത്തില്‍ കുറിപ്പെഴുതിയെന്ന കാര്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതാണ്‌ മറ്റു രണ്ടു മൊഴികളുടെയും വിശ്വാസ്യതയെ ബാധിച്ചിരിയ്‌ക്കുന്നത്‌. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെയുള്ള കുറ്റപത്രത്തില്‍ ഈ ഉദ്യോഗസ്ഥന്‍മാരുടെ മൊഴികള്‍ക്ക്‌ സിബിഐ ഏറെ പ്രധാന്യം നല്‌കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+