ആര്‍എസ്‌എസുമായുള്ള ബന്ധം ഉപേക്ഷിയ്‌ക്കില്ല
ദില്ലി: ആര്‍എസ്‌എസുമായുള്ള ബന്ധം തുടരുമെന്നും ഹിന്ദുത്വത്തില്‍ ഉറച്ചു നില്‌ക്കുമെന്നും ആവര്‍ത്തിച്ചു കൊണ്ട് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു. പാര്‍ട്ടി നിലപാട് ജനങ്ങളിലെത്തിയ്‌ക്കാനും പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുമായി ഭാരതയാത്ര നടത്തുമെന്നും യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ എല്‍കെ അദ്വാനി വ്യക്തമാക്കി.
ന്യൂനപക്ഷ നിലപാടില്‍ പാര്‍ട്ടിയിലെ മുസ്ലീം നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തിയതായി അദ്വാനി സമ്മതിച്ചു. ഹിന്ദുത്വത്തില്‍ ഉറച്ചുനില്‌ക്കുമെന്ന് പാര്‍ട്ടി നിലപാട് ന്യൂനപക്ഷങ്ങള്‍ക്കെതിരാകുമോയെന്നാണ് അവരുടെ ആശങ്ക. ഇത് അകറ്റാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്.
തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ നേതൃത്വം വഹിച്ച അരുണ്‍ ജെയ്‌റ്റ്‌ലിക്ക് എതിരെയുള്ള രൂക്ഷവിമര്‍ശനം ഞായറാഴ്‌ചയും ഉണ്ടായി. തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷയ്‌ക്കനുസരിച്ചായിരുന്നില്ലെങ്കിലും ജനങ്ങളുടെ വിധി വിനയത്തോടെ സ്വീകരിക്കുന്നതായി ദേശീയ നിര്‍വാഹകസമിതി യോഗം ഞായറാഴ്‌ച അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തിന് പരസ്‌പരം കുറ്റപ്പെടുത്തുകയല്ല മറിച്ച്, തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടതെന്നും അദ്വാനി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications