5 സംസ്ഥാനങ്ങളില്‍ മാവോയിസ്‌റ്റ് ബന്ദ്
കൊല്‍ക്കത്ത: പശ്‌ചിമബംഗാളിലെ ലാല്‍ഗഢ് തിരിച്ചുപിടിയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്‌ക്കുന്നതിനിടെ മാവോയിസ്‌റ്റുകള്‍ പശ്ചിമബംഗാള്‍ അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്‌തു. മാവോയിസ്‌റ്റ് ശക്‌തികേന്ദ്രങ്ങളായ ഝാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ്, ബിഹാര്‍, ഒറീസ എന്നിവയാണ് ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുള്ള മറ്റു സംസ്ഥാനങ്ങള്‍.
ബന്ദിനോടനുബന്ധിച്ച് ഈ സംസ്ഥനങ്ങളില്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്. വാഹനങ്ങളിലോ ജനങ്ങള്‍ കൂട്ടംകൂടുന്ന കേന്ദ്രങ്ങളിലോ സ്‌ഫോടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‌കിയ മുന്നറിയിപ്പിലുള്ളത്.
സംസ്‌ഥാനങ്ങള്‍ സുരക്ഷ കര്‍ശനമാക്കണമെന്നും നക്‌സല്‍ കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഡിആര്‍എസ് ചൗധരി നിര്‍ദ്ദേശിച്ചു. ലാല്‍ഗഢ് അടക്കമുള്ള സംഘര്‍ഷമേഖലയില്‍ സന്ദര്‍ശനം നടത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം രാഷ്‌ട്രീയ നേതാക്കളോടും സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടു.












Click it and Unblock the Notifications