വംശീയാക്രമണം: കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ദില്ലി: വിദേശരാജ്യങ്ങളില്‍ വംശീയാക്രമണം നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ജൂണ്‍ 26ന് മുമ്പ് സത്യവാങ്‌മൂലം സമര്‍പ്പിയ്‌ക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഓസ്‌ത്രേലിയയിലും കാനഡയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന വംശീയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഡി കെ ഗാര്‍ഗ് എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‌പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
ജസ്‌റ്റിസുമാരായ ദല്‍വീര്‍ ഭണ്ടാരിയും അശോക് കുമാര്‍ ഗാംഗുലിയുമടങ്ങിയ ഡിവിഷന്‍ ബഞ്ച് ജൂണ്‍ 29ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ സോളിസിറ്റര്‍ ജനറലിനെ സുപ്രീംകോടതി ചുമതലപ്പെടുത്തി.
ഇന്ത്യന്‍ സര്‍ക്കാര്‍ സ്വന്തം പൗരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ താല്‌പര്യമെടുക്കുന്നില്ല എന്നാണ് ഹര്‍ജിക്കാരന്‍ ആരോപണം.












Click it and Unblock the Notifications