അനൈക്യവും തെറ്റായ പ്രവണതകളും പരാജയ കാരണം
ദില്ലി: കേരളത്തില്‍ പാര്‍ട്ടി അഭിമുഖീകരിയ്ക്കുന്ന സംഘടനാപ്രശ്നങ്ങള്‍ എത്രയും വേഗത്തില്‍ പരിഹാരം കാണേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ജൂലായ് നാല്, അഞ്ച് തീയതികളില്‍ ചേരുന്ന പ്രത്യേക പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിബി, കേന്ദ്ര കമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം.
സംഘടനയിലെ തെറ്റായ പ്രവണതകള്‍ മുന്നണിയിലെ അനൈക്യം തുടങ്ങിയ കാര്യങ്ങള്‍ പരാജയത്തിന് പ്രധാന കാരണങ്ങളായി. ബംഗാളിലും, കേരളത്തിലും കനത്ത പരാജയമാണ് നേരിട്ടതെങ്കിലും പാര്‍ട്ടിയുടെ ജനകീയാടിത്തറ രണ്ടിടത്തും തകര്‍ന്നിട്ടില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തല്‍.
ഇരുസംസ്ഥാനങ്ങലിലേയും മുഖ്യമന്ത്രിമാരെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. ഗ്രാമീണ ജനതയുടേയും ഇടത്തരക്കാരുടെയും വോട്ടുകളിലും കാര്യമായ കുറവുണ്ടായി. പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്ടുവരുമെന്ന് വ്യക്തമാക്കിയ കാരാട്ട് പാര്‍ട്ടി അടിയന്തരമായ തെറ്റ് തിരുത്തല്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും അറിയിച്ചു.
കേരളത്തില്‍ ഇടതുമുന്നണിയിലെ അനൈക്യവും പിഡിപി ബന്ധവും തിരിച്ചടിയ്ക്കുള്ള പ്രധാന കാരണങ്ങളായി.പിഡിപി ബന്ധം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ലാവലിന്‍ കേസില്‍ അഴിമതി നടന്നിട്ടില്ലെന്നും കേസ് കോടതിയില്‍ നേരിടുമെന്നും കാരാട്ട് ആവര്‍ത്തിച്ചു. അതേ സമയം എന്നാല്‍ ലാവലിന്‍ വിഷയം പ്രതിപക്ഷവും മാധ്യമങ്ങളും പാര്‍ട്ടിക്കെതിരെ ഫലപ്രദമായി ഉപയോഗിച്ചുവെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
യുപിഎ സര്‍ക്കാരിന്റെ പല നല്ല പദ്ധതികളും നടപ്പാക്കിയത് ഇടത് സമ്മര്‍ദ്ദം കൊണ്ടാണ്. യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതില്‍ തെറ്റില്ലെന്നും വിലയിരുത്തി. ക്രിസ്ത്യന്‍ വോട്ടുകളെ പാര്ട്ടിയ്ക്കെതിരാക്കി തിരിയ്ക്കുന്നതില്‍ പള്ളികള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ രാഷ്ട്രീയപരമായി നേരിടണമെന്ന നിലപാടാണ് പാര്ട്ടിയ്്ക്കുള്ളതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങ്ള്‍ക്ക് മറുപടിയായി കാരാട്ട് പറഞ്ഞു.
വിദേശമൂലധന നിക്ഷേപം കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പാര്‍ലമെന്റിനകത്തും, പുറത്തും ശക്തമായി എതിര്‍ക്കുമെന്നും പ്രകാശ് കാരാട്ട് അറിയിച്ചു.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications