ഭരണസ്തംഭനമെന്ന് പ്രതിപക്ഷം; സഭ പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം തുടങ്ങിയ ആദ്യദിവസം തന്നെ സഭയില്‍ ശബ്ദമയാനമായ രംഗങ്ങള്‍. ബഹളം നിയന്ത്രണാധീനമായതോടെ സഭാനടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും സംസ്ഥാനത്ത് ഭരണസ്തംഭനം നിലനില്‍ക്കുകയാണെന്നും ആരോപിച്ച പ്രതിപക്ഷം പ്രശ്നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു.
എന്നാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേര്‍ന്ന് കുപ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. തുടര്‍ന്ന് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നാരോപിച്ച് അടിയന്തര പ്രമേയത്തിന് ആര്യാടന് മുഹമ്മദാണ് നോട്ടീസ് നല്‍കിയത്.
ജൂലായ് 29 വരെയാണ് ബജറ്റ് സമ്മേളനം. ധനവിനിയോഗ ബില്ലും ധനാഭ്യര്‍ഥനകളും അംഗീകരിക്കുന്നതിനുള്ള ഈ സമ്മേളനം അടിയന്തര പ്രാധാന്യമുള്ള ചില നിയമനിര്‍മ്മാണങ്ങളും പരിഗണിക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications