പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും
ദില്ലി: പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നു. പെട്രോളിന് രണ്ടു രൂപയും, ഡീസലിന് ഒരു രൂപയും വര്‍ദ്ധപ്പിക്കാനാണ് നീക്കം. അന്താരാഷ്ട്ര വിപണയില്‍ എണ്ണ വില ബാരലിന് 70 ഡോളറിലേറെയായി വര്‍ദ്ധിച്ചതാണ് ഇതിന് ന്യായീകരണമായി പറയുന്നത്.
വില വര്‍ദ്ധന മൂലം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കമ്പനി, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെേ്രടാളിയം തുടങ്ങിയ കമ്പനികള്‍ പ്രതിദിനം 135 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഡീസല്‍, എല്‍പി.ജി എന്നിവയുടെ വില്‌പനയില്‍ ഈ വര്‍ഷം 38,700കോടി രൂപയുടെ നഷ്ടമാണ് ഉണ്‌ടായത്.
എണ്ണ വില ബാരലിന് 58 ഡോളറായിരുന്നപ്പോഴത്തെ വിലയാണ് ഇപ്പോള്‍ ഈടാക്കി വരുന്നതെന്നും എണ്ണക്കമ്പനികളെ രക്ഷിയ്‌ക്കാന്‍ വില വര്‍ദ്ധ അനിവാര്യമാണെന്നും പെട്രോളിയം മന്ത്രാലയം അധികൃതര്‍ പറയുന്നു.
എക്‌സൈസ് ഡ്യൂട്ടി കുറയ്‌ക്കാത്ത പക്ഷം ഇന്ധന വില വര്‍ദ്ധിപ്പിക്കാതെ രക്ഷയില്ലെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ പെട്രോളിന് ലിറ്ററിന് 11.35 രൂപയും, ഡീസലിന് 1.60 രൂപയുമാണ് എക്‌സൈസ് ഡ്യൂട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടായാലേ വില വര്‍ധനയുണ്ടാവൂ. ഇതെക്കുറിച്ച് പ്രതികരിയ്‌ക്കാന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌റ വിസമ്മതിച്ചു












Click it and Unblock the Notifications