കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്‌റ്റുകളെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: സിപിഐ മാവോയിസ്‌റ്റുകളെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗമാണു തീരുമാനമെടുത്തത്‌. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമാണ്‌ നടപടി. ലക്ഷ്‌ക്കര്‍, ഉള്‍ഫ, സിമി തുടങ്ങിയ 34 സംഘടനകളാണ്‌ നിരോധിയ്‌ക്കപ്പെട്ട ഭീകരസംഘടനകളുടെ പട്ടികയിലുള്ളത്‌.

മാവോയിസ്‌റ്റുകള്‍ക്ക്‌ വന്‍ സ്വാധീനമുള്ള ആന്ധ്രപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സംഘടനയെ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അക്രമം തടുരുന്ന ലാല്‍ഗഢ്‌ ഉള്‍പ്പെടുന്ന പശ്ചിമ ബംഗാള്‍ മാവോയിസ്‌റ്റുകളെ നിരോധിയ്‌ക്കാന്‍ തയാറായിട്ടില്ല.

മാവോയിസ്‌റ്റുകളെ നേരിടാന്‍ സുരക്ഷാഭടന്‍മാര്‍ മാത്രം പോര രാഷ്ട്രീയമായും ഭരണപരമായും ആണ്‌ നേരിടേണ്ടതെന്നാണ്‌ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്‌. വിഷയം രാഷ്ട്രീയമായാണ്‌ കൈകാര്യം ചെയ്യേണ്ടതെന്നും സിപിഐ നേതാവ്‌ ഗുരുദാസ്‌ ഗുപതയും വ്യക്തമാക്കിയിരുന്നു. നിരോധിച്ചാലും ഇവര്‍ മറ്റൊരു പേരില്‍ വീണ്ടും രംഗത്തെത്തുമെന്ന്‌ ഇടതുപാര്‍ട്ടികള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

ആശയക്കുഴപ്പം ഒഴിവാക്കി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഈ തീവ്രവാദികള്‍ക്കെല്ലാമെതിരെ കര്‍ശന നടപടി എടുക്കുന്നതിനാണു സിപിഐ മാവോയിസ്‌റ്റിനെ നിരോധിക്കുന്നതെന്ന്‌ ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയാണു മാവോയിസ്‌റ്റുകള്‍ എന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ നേരത്തെ പറഞ്ഞിരുന്നു.

ബിഹാര്‍, ജാര്‍ഖണ്ഡ്‌, ബംഗാള്‍, ഒറീസ, ഛത്തീസ്‌ഗഡ്‌, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളിലാണു മാവോയിസ്‌റ്റുകള്‍ക്ക്‌ ഏറ്റവുമധികം സ്വാധീനമുള്ളത്‌. മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, കര്‍ണാടക എന്നിവിടങ്ങളിലും മാവോയിസ്‌റ്റ്‌ സംഘടനകള്‍ പ്രവര്‍ത്തനം വ്യാപിച്ചു വരികയാണ്‌. ആധുനിക ആയുധങ്ങളുമേന്തി എന്തിനും തയാറായ 22,000 പോരാളികള്‍ മാവോയിസ്‌റ്റ്‌ പ്രസ്‌ഥാനത്തിനുള്ളതായി കണക്കാക്കപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X