ദില്ലിയില്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ പീഡനം
ദില്ലി: പൊലീസ് സ്‌റ്റേഷനുള്ളില്‍ വച്ച് യുവതിയെ പൊലീസ് ഉദ്യോഗസ്‌ഥര്‍ ബലാത്സംഗം ചെയ്‌തതായി പരാതി. ദില്ലിയിലെ ഇന്ദര്‍പുരിയിലാണ് സംഭവം നടന്നത്. ഒരു ഓഫീസറുള്‍പ്പടെ നാല് പോലീസുകാര്‍ യുവതിയെ പീഡിപ്പിച്ചതായാണ് ആരോപണമുയര്‍ന്നിരിയ്‌ക്കുന്നത്.
വാതുവയ്‌പു കേസില്‍ പ്രതിയായ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പോലീസ് യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും മറ്റു മൂന്നു പൊലീസുകാരും ചേര്‍ന്ന് ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു.
തിരികെ വീട്ടിലെത്തിയ യുവതിയില്‍ നിന്ന് സംഭവത്തെക്കുറിച്ചറിഞ്ഞ ഭര്‍ത്താവ് അവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ ദില്ലി പൊലീസില്‍ പരാതിപ്പെട്ടത്. സംഭവത്തില്‍ ക്ഷുഭിതരായ ജനങ്ങള്‍ ഇന്ദര്‍പുരി പൊലീസ് സ്‌റ്റേഷന് നേര്‍ക്ക് കല്ലെറിഞ്ഞു.
പ്രാഥമിക വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications