മാനഭംഗം: അഹൂജ ലഹരിയിലായിരുന്നില്ല
മുംബൈ: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷൈനി അഹൂജ സംഭവ സമയത്ത് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. അഹൂജയുടെ രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകളില്‍ നടത്തി വിദഗ്‌ദ്ധ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
സംഭവ സമയത്ത് അഹൂജ പൂര്‍ണബോധവാനായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ ദിലീപ് സൂര്യവാംശി പറഞ്ഞു. വേലക്കാരിയെ മാനഭംഗപ്പെടുത്താന്‍ അഹൂജ മനപൂര്‍വം ശ്രമിച്ചതാണെന്ന് വാദം സ്ഥിരീകരിയ്‌ക്കുന്നതാണ് പരിശോധനഫലം.
കൂടുതല്‍ തെളിവുകള്‍ക്കായി ഡിഎന്‍എ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതയില്‍ അറസ്റ്റിലായ അഹൂജ ജൂണ്‍ രണ്ടു വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.












Click it and Unblock the Notifications