സിനിമാസ്റ്റൈല്‍ തട്ടിപ്പ്:സ്ലംഡോഗ് താരം പിടിയില്‍
മുംബൈ: സിനിമയിലെ ഗുണ്ടാ റോള്‍ ജീവിതത്തിലും പകര്‍ത്തിയ സ്ലംഡോഗ് മില്യനെയര്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. മുംബൈ സ്വദേശി അജിത് പാണ്ഡെ(20)യാണ് സിനിമാ സ്റ്റൈല്‍ തട്ടിപ്പിനിടെ പിടിയിലായത്. പ്രമോദ് കപൂര്‍ എന്ന സിനിമാ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാണ്ഡെ പിടിയിലായത്.
അധോലോക നായകന് ഛോട്ടാ ഷക്കീലിന്റെ അനുയായിയെന്ന് സ്വയം പരിചയപ്പെടുത്തിയ പാണ്ഡെ, താന്‍ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്നതായും, സിനിമകളില്‍ നല്ല റോളുകള്‍ തരണമെന്നും, ആവശ്യപ്പെട്ടു. അതിന് കഴിഞ്ഞില്ലെങ്കില്‍ 20 ലക്ഷം തരണമെന്ന് പാണ്ഡെ ഭീഷണിപ്പെടുത്തി. എന്നാല്‍ കപൂര്‍ ഇതിന് വഴങ്ങിയില്ല. ഭീഷണി തുടര്‍ന്നപ്പോള്‍ കപൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിനെ വഴി തെറ്റിയ്ക്കുന്നതിനായി മദ്ധ്യപ്രദേശില്‍ നിന്നുള്ള സിംകാര്‍ഡാണ് പാണ്ഡെ ഉപയോഗിച്ചിരുന്നത്. ഇതിനിടെ പോലീസ് സംശയിക്കാതിരിക്കുന്നതിനായി കപൂറിന്റെ സിനിമകളില്‍ അഭിനയിക്കണമെന്ന് ഷക്കീല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് പാണ്ഡെ കനാകിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
സ്ലംഡോഗില്‍ ഒരു ഗുണ്ടാതലവന്റെ അനുയായി ആയിട്ടായിരുന്നു പാണ്ഡെ അഭിനയിച്ചത്. ഇയാളെ ജൂണ്‍ 27വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications