ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി ബിസി ഖണ്ഡൂരി രാജിവച്ചു
ദില്ലി: ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി ബിസി ഖണ്‌ഡൂരി രാജി വെച്ചു. രാജിക്കത്ത് ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിങ്ങിന് കൈമാറി. രാവിലെ എല്‍കെ അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഖണ്‌ഡൂരിയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടത്.
യോഗത്തില്‍ രാജ്‌നാഥ് സിങ്ങ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് മണ്‌ഡലങ്ങളിലും ബിജെപി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഖണ്ഡൂരിയോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടത്.
പുതിയ മുഖ്യമന്ത്രിയെ ബുധനാഴ്‌ച തിരഞ്ഞെടുക്കും. ഉത്തരാഖണ്‌ഡിലെ എല്ലാ ബിജെപി എംഎല്‍എമാരോടും അടിയന്തരമായി ദില്ലിയിലെലത്താന്‍ കേന്ദ്ര നേത്യത്വം നിര്‍ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പദവിയിലേക്ക് ടൂറിസം മന്ത്രി പ്രകാശ് പാന്തിന്റെയും ആരോഗ്യമന്ത്രി രമേഷ് പൊക്രിയാലിന്റെയും പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. തിഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടന്‍ തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിഎസ് കോഷിയാരി ഖണ്‌ഡൂരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേത്യത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിന് വേണ്ടി കോഷിയാരി രാജ്യസഭാഗത്വം രാജിവെച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications