500 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി
തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ ഭാഗമായി 500 കോടിയുടെ പദ്ധതികള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി 1000 കോടി സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ യാതൊരു ചര്‍ച്ചയും നടത്തുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
സുനാമി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 2010 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രധാന തടസം.
ഭൂമി ഏറ്റെടുക്കുന്നതിന്റെ തുക പുനര്‍നിര്‍ണ്ണയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. പദ്ധതി നടത്തിപ്പിന്റെ പുരോഗതി യാഥാസമയം കേന്ദ്രത്തെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ബിപിഎല്‍ എപി.എല്‍ പട്ടിക ഒരുമാസത്തിനകം തയ്യാറാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി പറഞ്ഞു. കണക്കെടുപ്പ് 70 ശതമാനം പൂര്‍ത്തിയായി. ജൂലായ് മാസത്തോടെ അവസാന പട്ടിക പുറത്തിറക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications