സ്വാശ്രയ പ്രശ്‌നം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‌ക്കുന്ന അനിശ്ചിതത്വവും പ്രതിസന്ധിയും ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസിലെ വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നോട്ടീസിന് മറുപടി നല്‌കിയ് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുമായി ഒരാഴ്‌ചയ്‌ക്കുള്ളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി പ്രവേശനം നടത്തുമെന്ന് അറിയിച്ചു.
ഭൂരിപക്ഷം സ്വാശ്രയ സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു. മറ്റു സ്ഥാപനങ്ങളുമായി ചര്‍ച്ച തുടരുകയാണ്. സ്വാശ്രയ മേഖലയില്‍ പ്രതിസന്ധിയല്ലെന്നും മന്ത്രി വ്യക്‌തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റ കാലത്ത് മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് എന്ന തത്വം പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
എന്നാല്‍ നാലു വര്‍ഷമായി പരിഹരിക്കാനാകാത്ത തര്‍ക്കം ഒരാഴ്‌ചകൊണ്ട് എങ്ങനെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സഭയില്‍ ചോദിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രാഷ്‌ട്രീയ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്‌ഥാന വിദ്യാഭ്യാസ ലോബിയുമായി സര്‍ക്കാരിന് ബന്ധമുള്ളതിനാലാണ് പ്രശ്‌നം പരിഹരിക്കാത്തതെന്ന് വിഡി സതീശന്‍ ആരോപിച്ചു.












Click it and Unblock the Notifications