അന്വേഷണവുമായി സഹകരിയ്‌ക്കും: കാര്‍ത്തികേയന്‍
തിരുവനന്തപുരം: ലാവലിന്‍ കേസിലെ തുടരന്വേഷണവുമായി പൂര്‍ണമായി സഹകരിയ്‌ക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍വൈദ്യുതി മന്ത്രിയുമായ ജി കാര്‍ത്തികേയന്‍ പറഞ്ഞു. വിജിലന്‍സും സിബിഐയും അന്വേഷിച്ച് തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും കാര്‍ത്തികേയന്‍ അവകാശപ്പെട്ടു.
എന്ത് തരത്തിലുള്ള അന്വേഷണവുമായും ഇനിയും സഹകരിയ്‌ക്കും. കോടതിയുടെ പരിഗണനയിലിരിയ്‌ക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിയ്‌ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലാവലിന്‍ കേസില്‍ കുറ്റപത്രത്തില്‍ ഗൗരവമേറിയ പരാമര്‍ശങ്ങളുണ്ടായിട്ടും തെളിവില്ലെന്ന കാരണം പറഞ്ഞ് ജി കാര്‍ത്തികേയനെ സിബിഐ ഒഴിവാക്കിയിരുന്നു.
എന്നാല്‍ കുറ്റപത്രം പരിഗണിച്ച പ്രത്യേക സിബിഐ കോടതി കാര്‍ത്തികേയനെതിരെയും മുന്‍ വൈദ്യുതി ബോര്‍ഡംഗം ആര്‍ ഗോപാലകൃഷ്‌ണനുമെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിര്‍ദ്ദേശം സിബിഐയ്‌ക്കേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications