യുഎസില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 6 മരണം
വാഷിങ്‌ടണ്‍: അമേരിക്കയില്‍ ഭൂഗര്‍ഭ റെയില്‍പാതയില്‍ രണ്ട് അതിവേഗ മെട്രോ തീവണ്ടികള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. 70ലേറെ പേര്‍ക്ക് പരിക്കേറ്റു.
വാഷിങ്‌ടണിനും അതിര്‍ത്തി സംസ്ഥാനമായ മേരിലാന്റിനും സമീപം ഭൂഗര്‍ഭപാതയുടെ കുറച്ച് ഭാഗം ഉപരിതലത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്.
തീവണ്ടിയുടെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 14 പേരുടെ നില ഗരുതരമാണ്. സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന തീവണ്ടിയ്‌ക്ക് പിന്നില്‍ മറ്റൊരുതീവണ്ടി വന്നിടിക്കുകയായിരുന്നു. അമേരിക്കന്‍ സമയം അഞ്ചു മണിയോടെയായിരുന്നു അപകടം.
രണ്ട് തീവണ്ടികളിലുമായി 1200 ഓളം പേര്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ തീവണ്ടിയ്‌ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും തിരക്കുള്ള സമയമായതിനാല്‍ മരണസംഖ്യ കൂടുമെന്ന ആശങ്കയായിരുന്നു അധികൃതര്‍ക്ക് ഉണ്ടായിരുന്നത്.
വാഷിങ്‌ടണിലെ മെട്രോ റെയില്‍വെയുടെ 33 വര്‍ഷത്തെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ അപകടമാണിതെന്ന് മേയര്‍ അഡ്രിയാന്‍ ഫെന്റി പറഞ്ഞു.












Click it and Unblock the Notifications