Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ്‌ പീഡനം: അന്വേഷണം ക്രൈംബ്രാഞ്ചിന്‌

ദില്ലി: പോലീസ്‌ സ്‌റ്റേഷനുള്ളില്‍ വെച്ച്‌ ഭര്‍തൃമതിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. ആരോപണ വിധേയരായ അഞ്ച്‌ പോലീസുകാര്‍ക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ്‌ കുമാറിനെ സ്ഥലം മാറ്റി. കേസന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാക്കുന്നതിനാണ്‌ നടപടിയെന്ന്‌ പോലീസ്‌ വക്താവ്‌ രാജന്‍ ത് മാധ്യമങ്ങളോട്‌ പറഞ്ഞു.

തെക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ഇന്ദര്‍പുരി പോലീസ്‌ സ്റ്റേഷനിലാണ്‌ രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്‌. വാതുവെയ്‌പ്പ്‌ കേസില്‍ പ്രതിയായ ഭര്‍ത്താവിനെക്കുറിച്ച്‌ അന്വേഷിക്കാനെന്ന്‌ പറഞ്ഞാണ്‌ ഇന്ദര്‍പുരി സ്വദേശിനിയായ യുവതിയെ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിച്ചുവരുത്തിയത്‌. ഇവരെ ഒരു ലോക്കപ്പില്‍ അടച്ച ശേഷം അസഭ്യം പറയുകയും കൈയ്യേറ്റം നടത്തുകയും ചെയ്‌തു.

തുര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷന്റെ മുകള്‍ നിലയിലേക്ക്‌ കൊണ്ടുപോയതിന്‌ ശേഷം സ്‌റ്റേഷന്‍ ഓഫീസറുള്‍പ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച്‌ പോലീസുകാര്‍ ചേര്‍ന്ന്‌ പീഡിപ്പിയ്‌ക്കുകയായിരുന്നു എന്നാണ്‌ പരാതി. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്ത്‌ നേരിടേണ്ടി വരുമെന്ന്‌ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.

തിങ്കളാഴ്‌ച വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവ്‌ ആശുപത്രിയിലെത്തിച്ചശേഷം ദില്ലി പൊലീസിന്‌ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ക്ഷുഭിതരായ നാട്ടുകാര്‍ സ്റ്റേഷനു നേരെ കല്ലേറ്‌ നടത്തിയതോടെ സംഭവം കൂടുതല്‍ വഷളായി.

വൈദ്യപരിശോധനയില്‍ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റിട്ടില്ലെന്നും അതിനാല്‍ ബലാല്‍സംഗം നടന്നതായി കരുതാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം.ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ കൂടി ലഭിച്ചാലേ വൈദ്യപരിശോധന പൂര്‍ത്തിയാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവം അപമാനകരമാണെന്ന്‌ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വനിതാ കമ്മീഷനും സംഭവത്തെക്കുറിച്ച്‌ അന്വേഷിയ്‌ക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+