ടേപ്പിലെ കൃത്രിമത്വം അന്വേഷിക്കും
കൊച്ചി: അഭയ കൊലക്കേസില്‍ നാര്‍ക്കോ പരിശോധന നടത്തിയത് ചിത്രീകരിയ്‌ക്കുന്ന ടേപ്പുകളിലും സിഡികളിലും കൃത്രിമത്വം നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സിബിഐ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേസിലെ മൂന്ന് പ്രതികളുടെയും നാര്‍ക്കോ പരിശോധന നടത്തിയ ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥ ഡോ എസ് മാലിനിയെ ചോദ്യം ചെയ്യും. സിഡിയില്‍ ക്രമക്കേട് കണ്ടെത്തിയ സി-ഡിറ്റിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നും സിബിഐ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ മാലിനിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഐക്കരകുന്നേല്‍ എം തോമസ് സമര്‍പ്പിച്ച ഹര്‍ജിയ്‌ക്ക് മറുപടിയായാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.
അന്വേഷണത്തിനായി സിബിഐ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഇതിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി. ഇത് സംബന്ധിച്ച് കോടതി വ്യാഴാഴ്‌ച ഉത്തരവ് പുറപ്പെടുവിക്കും.
അഭയ കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പിതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന്‍റെ ദൃശ്യങ്ങളടങ്ങിയ സി ഡികളിലും ടേപ്പുകളില്‍ കൃത്രിമം നടന്നതായി സി ഡിറ്റിലെ പരിശോധനയില്‍ കണ്ടെത്തിയത്. ദൃശ്യങ്ങളിലും, ശബ്‌ദങ്ങളിലും മുറിച്ചു മാറ്റലുകള്‍ നടത്തിയതായാണ് കണ്ടെത്തിയത്.












Click it and Unblock the Notifications