ദള്‍ വീരന് വിഭാഗം വിപ്പ് ലംഘിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ത്ഥനയുടെ വോട്ടെടുപ്പില്‍ നിന്ന് ജനതാദളിലെ വീരന് വിഭാഗം വിട്ടുനിന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ നല്കിയ വിപ്പ് ലംഘിച്ചാണ് എംകെ പ്രേമനാഥ്, കെപി മോഹനന്, എംവി ശ്രേയാംസ്കുമാര്‍ എന്നിവര്‍ വോട്ടെടുപ്പ് സമയത്ത് സഭയില്‍ ഹാജരാതിരുന്നത്.
എല്‍ഡിഎഫിനൊപ്പം ഉറച്ചു നിലക്കുന്ന മാത്യു ടി തോമസും ജോസ് തെറ്റയിലും സര്‍ക്കാരിന് അനുകൂലമായി വോട്ട ചെയ്തു. എല്ലാ വോട്ടെടുപ്പിലും സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാടില്ലെന്നുമായിരുന്നു ഗൗഡയുടെ നിര്‍ദ്ദേശം.
എന്നാല്‍ ദേവഗൗഡയുടെ തീരുമാനം തെറ്റായത് കൊണ്ടാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നതെന്ന് ജനതാദള്‍ എസ് ചീഫ് വിപ്പ് എംകെ പ്രേംനാഥ് പറഞ്ഞു.
തന്റെ നിര്‍ദേശം അവഗണിച്ചാണ് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ ഭരണപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ ചീഫ് വിപ്പാണ്. ഇതിലുള്ള പ്രതിഷേധം ദേവഗൗഡയെ അറിയിക്കുമെന്നും പ്രേംനാഥ് പറഞ്ഞു.
വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന മൂന്ന് എംഎല്‍മാരും രാവിലെ സഭയില്‍ ഉണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ഇവര്‍ സഭയില്‍ നിന്നും അപ്രത്യക്ഷരാവുകയായിരുന്നു. വോട്ടെടുപ്പ് ഉണ്ടാവുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇവര്‍ മാറിനിന്നതെന്നാണ് സൂചന.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications