Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: മൂന്ന്‌ പേര്‍ക്ക്‌ കൂടി നാര്‍ക്കോ പരിശോധന

കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ മൂന്ന്‌ സാക്ഷികള്‍ക്ക്‌ കൂടി നാര്‍ക്കോ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി നല്‌കി. കേസിലെ സിസ്റ്റര്‍ ഷേര്‍ളി ഉള്‍പ്പെടെ മൂന്നു പേരെയാണ്‌ നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കാനാണ്‌ സിബിഐയ്‌ക്ക്‌ അനുമതി ലഭിച്ചിരിയ്‌ക്കുന്നത്‌.

അഭയ കൊല്ലപ്പെടുന്ന സമയത്ത്‌ പയസ്‌ ടെന്‍ത്‌ കോണ്‍വെന്‍റിലെ ജീവനക്കാരായിരുന്ന അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെയും നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കും.

കേസുമായി ബന്ധപ്പെട്ട്‌ ഇവര്‍ സിബിഐയുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന്‌ ഇവരെ നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന ആവശ്യവുമായി സിബിഐ സിജെഎം കോടതിയെ സമീപിച്ചിരുന്നു. ഇതിന്‌ സിജെഎം കോടതി അനുമതി നല്‍കുകയും ചെയ്‌തു. ഇതിനെതിരെ സാക്ഷികള്‍ ഹൈക്കോടതിയില്‍ നല്‌കിയ ഹര്‍ജിയിലാണ്‌ വിധി. ഇതിന്‌ മുമ്പ്‌ സിബിഐ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും പരിശോധനയ്‌ക്ക്‌ വിധേയമാകാന്‍ ആരോഗ്യം അനുവദിയ്‌ക്കുന്നില്ലെന്നുമായിരുന്നു ഇവര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നത്‌.

എന്നാല്‍ നാര്‍ക്കോ പരിശോധന ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന്‌ കോടതി വ്യക്തമാക്കി. നാര്‍ക്കോ പരിശോധന നിയമ വിരുദ്ധമാണെന്ന പ്രതികളുടെ വാദവും ജസ്‌റ്റിസ്‌ ശശിധരന്‍ നമ്പ്യാര്‍ നിരാകരിച്ചു. നാര്‍ക്കോ പരിശോധനയ്‌ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ച മുന്‍ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥന്‍ കെടി മൈക്കലിന്റെ ഹര്‍ജി തിങ്കളാഴ്‌ച പരിഗണിയ്‌ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+