വിലക്കയറ്റത്തിന്റെ പേരിലും ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധ തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന് വേണ്ടി കെസി ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കെസി ജോസഫ് കുറ്റപ്പെടുത്തി.
നോട്ടീസിന് മറുപടി പറഞ്ഞ ഭക്ഷ്യമന്ത്രി സി ദിവാകരന് ഭക്ഷ്യപദാര്ത്ഥകളുടെ വില നിയന്തിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. സപ്ലൈകോ വഴി കുറഞ്ഞ വിലക്ക് അരി വിതരണം ചെയ്യുന്നുണ്ട്. കേന്ദ്രത്തിന്റെയും റെയില്‍വേയുടെയും അവഗണന കൊണ് ടാണ് പൊതുവിതരണ സംവിധാനത്തില്‍ പാളിച്ചയുണ്ടായതെന്നും കുറപ്പെടുത്തി. ഇതെ തുടര്‍ന്ന് സ്പീക്കര്‍ കെ രാധാക്യഷ്ണന് പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ഇറങ്ങിപ്പോക്ക് നടത്തുന്നതിന് മുന്നോടിയായി സംസാരിക്കവേ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ പേരില്‍ കൂടി അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
സഭ ചേര്‍ന്ന് ഇത് മൂന്നാം ദിവസമാണ് പ്രതിപക്ഷം സഭയില്‍ ഇല്ലാതെയിരിക്കുന്നത്. ആദ്യദിവസം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നേരത്തെ പിരിഞ്ഞിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും ഇറങ്ങിപ്പോക്ക് നടത്തിയാണ് പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications