എന്‍എസ്‌എസിന്റെ നിലപാട് അന്തസുറ്റത്: പിണറായി
തിരുവനന്തപുരം: വിമോചനസമരത്തിന്റെ ജൂബിലി ആഘോഷിക്കേണ്ടതില്ലെന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാട് അന്തസുറ്റതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവലിന്‍ കേസില്‍ മന്ത്രിസഭയുടെ തീരുമാനത്തെ മറികടന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‌കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച റാലിയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും രണ്ടു വഴിയ്‌ക്കാണ് പോകുന്നതെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്ന് പിണറായി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് സ്വീകരിച്ച നിലപാട് മാന്യമായതായിരുന്നു. ക്രൈസ്‌തവ വിഭാഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നിലപാടുകള്‍ ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്തുമെന്നും ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
തിരിഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം വര്‍ഗ്ഗീയ ശക്തികളുടെ സഹായത്തോടെയാണ്. ഒന്‍പത് ലക്ഷം വോട്ടാണ് യുഡിഎഫിന് അധികമായി ലഭിച്ചത്. ഇതില്‍ ഏഴരലക്ഷം ആര്‍എസ്‌എസിന്റെതും ബാക്കി എന്‍ഡിഎഫിന്റേതുമാാണ്
തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിവ്യൂ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞിട്ടില്ല. വ്യക്തികളുടെ വീഴ്‌ചയ്‌ക്കൊപ്പം ഘടകങ്ങളുടെ വീഴ്‌ചയും തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഎം. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഗൗരവമായി പഠിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പശ്ചിമബംഗാളില്‍ അക്രമം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ്സ് പിന്തുണ നല്‍കിയെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications