മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക് രണ്ടു ദിവസത്തെ പൂര്‍ണ വിശ്രമം ആവശ്യമുണ്ടെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ബുധനാഴ്‌ച രാവിലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ അടുത്ത രണ്ടു മൂന്ന്‌് ദിവസത്തേക്ക് വിഎസ് നിയമസഭയിലെത്തില്ലെന്ന് അറിയുന്നു.












Click it and Unblock the Notifications