Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം പണച്ചുരുക്കത്തില്‍ തന്നെ

ദില്ലി: രാജ്യത്ത്‌ പണച്ചുരുക്ക പ്രതിഭാസം തുടരുന്നു. ജൂണ്‍ 13ന്‌ അവസാനിച്ച ആഴ്‌ചയിലെ കണക്കു പ്രകാരം മൈനസ്‌ 1.14 ആണ്‌ രാജ്യത്തെ പണപ്പെരുപ്പ നിരക്ക്‌. തുടര്‍ച്ചയായ രണ്ടാം ആഴ്‌ചയിലാണ്‌ പണച്ചുരുക്ക പ്രതിഭാസം രാജ്യത്ത്‌ ആവര്‍ത്തിയ്‌ക്കുന്നത്‌.

മുന്‍ അവലോകന വാരവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.6 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെങ്കിലും നിരക്ക്‌ ഇപ്പോഴും പൂജ്യത്തിന്‌ താഴെ തുടരുകയാണ്‌. തൊട്ടു മുന്‍ ആഴ്‌ചയില്‍ നിരക്ക്‌ മൈനസ്‌ 1.16 ആയിരുന്നു.

പണച്ചുരുക്കം തുടരുകയാണെങ്കിലും വിപണയില്‍ ആവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്‌. പണച്ചുരുക്കം അനുഭവപ്പെടുമ്പോള്‍ സാധാരണഗതിയില്‍ ചില്ലറ വിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുറയേണ്ടതാണ്‌. എന്നാല്‍ മൊത്തവില അടിസ്ഥാനാക്കി പണപ്പെരുപ്പം നിര്‍ണയിക്കുന്നതിനാലാണ്‌ പണച്ചുരുക്കം അനുഭവപ്പെട്ടിട്ടും വില കുറയാത്തതെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+